ഓയൂർ: മീയന വാഴവിളയിൽ യുവതി വീട്ടിൽ തൂങ്ങിമരിച്ചു. ഇവരുടെ ആറ് മാസം പ്രായമുള്ള ആൺ കുഞ്ഞിന് വിഷം നൽകിയെന്ന സംശയത്തെ തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീയന വാഴവിള വീട്ടിൽ നൈസാമിന്റെ ഭാര്യ ഫൗസിയയാണ് (28) മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ട ഫൗസിയയെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
പൊലീസ് നടത്തിയ പരിശോധനയിൽ ലഭിച്ച ആത്മഹത്യാ കുറിപ്പിൽ തന്റെയും കുഞ്ഞിന്റെയും മൃതദേഹം കീറിമുറിക്കരുതെന്ന് എഴുതിയിരുന്നു. ഇതാണ് കുട്ടിക്ക് വിഷം നൽകിയിരിക്കാമെന്ന സംശയത്തിന് കാരണം. ഏക മകനാണ്.ഫൗസിയയുടെ സ്രവം കോവിഡ് പരിശോധനയ്ക്കയച്ചു.