
കൊച്ചി: ഓട്ടോറിക്ഷ യാത്രക്കാരില്‍ നിന്നും അമിത നിരക്ക് ഈടാക്കുന്നതായി വ്യാപകമായ പരാതി ഉയരുന്ന സാഹചര്യത്തില്‍ കർശനമായ നടപടികളുമായി മോട്ടോര്‍ വാഹനവകുപ്പ്.
ജൂലായ് ഒന്നാം തിയ്യതി മുതല്‍ എറണാകുളം ആര്‍.ടി.ഒയുടെ പരിധിയില്‍ സര്‍വീസ് നടത്തുന്ന എല്ലാ ഓട്ടോറിക്ഷകളിലും നിര്‍ബന്ധമായും മോട്ടോര്‍ വാഹനവകുപ്പ് പ്രസിദ്ധീകരിച്ച ഓട്ടോ ഫെയര്‍ ചാര്‍ട്ട് പ്രദര്‍ശിപ്പിച്ചിരിക്കേണ്ടതുണ്ട്.
ഓട്ടോറിക്ഷകൾ മീറ്ററുകൾ നിർബന്ധമായും പ്രവർത്തിപ്പിക്കേണ്ടതാണ്. നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്ത വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും എതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നതായിരിക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.