lamborghini

ദുബായ്:സാധനങ്ങൾ വീട്ടിലിരുന്ന് ഓർഡർ ചെയ്താൽ അത് എത്തിച്ച് നൽകണം. ഓർഡർ ചെയ്യുന്നത് പഴങ്ങളുടെ രാജാവായ മാമ്പഴത്തെയാണെങ്കിൽ അങ്ങനെ ഏതെങ്കിലും

വണ്ടിയിൽ ഡെലിവറി ചെയ്യാൻ പറ്റുമോ ? ഡെലിവറി ചെയ്യാൻ ഒരു സ്‌പോര്‍ട്‌സ് കാർ ആയാലോ? അത് ഒരു ലംബോര്‍ഗിനിയിൽ തന്നെ ആയാലോ? കഥയോ തമാശയോ അല്ല. യു.എ.ഇയില്‍ നടന്ന ഒരു സംഭവമാണിത്. പാകിസ്ഥാന്‍ സൂപ്പര്‍ മാര്‍ക്കറ്റ്സ് എന്ന പേരില്‍ യു.എ.ഇയില്‍ കടകള്‍ നടത്തുന്ന മുഹമ്മദ് ജഹാന്‍സെബാണ് ആശയത്തിന് പിന്നിൽ.

ഓര്‍ഡര്‍ ലഭിക്കുന്ന മാമ്പഴം ഉപഭോക്താക്കള്‍ക്ക് തന്റെ പച്ച ലംബോര്‍ഗിനി ഹുറാകാന്‍ സ്‌പോര്‍ട്‌സ് കാറിലാണ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ കൂടിയായ മുഹമ്മദ് ജഹാന്‍സെബ് എത്തിച്ചു നല്‍കുന്നത്. ഈ മാസം 18-നാണ് പാകിസ്ഥാന്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഫേസ്ബുക്ക് പേജില്‍ തങ്ങളുടെ പുത്തന്‍ ഡെലിവറി വാഹനത്തെ പറ്റി ചിത്രം സഹിതം പോസ്റ്റിട്ടത്. 'ഞങ്ങളുടെ പുതിയ ഡെലിവറി വാഹനം.നിങ്ങളുടെ അടുത്ത ഓര്‍ഡറില്‍ ലംബോര്‍ഗിനി ഡെലിവറിക്ക് തിരഞ്ഞെടുക്കുക. അതോടൊപ്പം ഉപഭോക്താവിന് സൗജന്യ സൂപ്പര്‍കാര്‍ സവാരിയും' എന്നായിരുന്നു അടിക്കുറിപ്പ്. സ്‌പെഷ്യല്‍ ഡെലിവറിയും ലംബോര്‍ഗിനി സൂപ്പര്‍കാറില്‍ സവാരിയും ലഭിക്കാന്‍, ഉപഭോക്താക്കള്‍ കുറഞ്ഞത് 100 ദിര്‍ഹം (2,059 രൂപ) വിലയുള്ള മാമ്പഴമാണ് ഓര്‍ഡര്‍ ചെയ്യേണ്ടത്.

വൈറലായ ഈ പോസ്റ്റ് കണ്ട് ധാരാളം ജനങ്ങള്‍ പാകിസ്ഥാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് മാമ്പഴം ഓര്‍ഡര്‍ ചെയ്യുകയും കാറില്‍ സവാരി ആസ്വദിക്കുകയും ചെയ്യുന്നുണ്ട് .ഉപഭോക്താക്കളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാനാണ് താന്‍ ഇങ്ങനെ ഒരു ഡെലിവറി ക്രമീകരിച്ചിരിക്കുന്നത് എന്ന് ജഹാന്‍സെബ് പറയുന്നു.'കൊവിഡ് 19 കാരണം, വീടിനുള്ളില്‍ കഴിച്ചുകൂട്ടാന്‍ നിര്‍ബന്ധിതരായ കുട്ടികള്‍ വളരെ ആവേശത്തോടെയാണ് ഈ സ്‌പെഷ്യല്‍ ഡെലിവറിയെ കാണുന്നത്.ഓരോ ഓര്‍ഡറിനും ഒരു മണിക്കൂര്‍ എടുക്കും. അതുകൊണ്ടു തന്നെ ഒരു ദിവസം 7 മുതല്‍ 8 വരെ ഡെലിവറികളാണ് ഇപ്പോൾ ക്രമീകരിച്ചിട്ടുള്ളത്.