ന്യൂഡല്‍ഹി: രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വീസ് ആഗസ്റ്റ് 12ന് ശേഷം മാത്രമേ ആരംഭിക്കുകയുള്ളൂവെന്ന് റെയിൽവേ അറിയിച്ചു. ജൂലായ് ഒന്ന് മുതല്‍ ആഗസ്റ്റ് 12വരെ ബുക്ക് ചെയ്ത പാസഞ്ചര്‍, എക്‌സ്പ്രസ്, മെയില്‍ ട്രെയിനുകളുടെ ടിക്കറ്റുകളാണ് റദ്ദാക്കിയത്.. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക തിരിച്ചുനല്‍കും.
നിലവില്‍ സര്‍വീസ് നടത്തുന്ന ജനശതാബ്ദി,രാജധാനി, പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് തുടരുമെന്നും റെയില്‍വെ അറിയിച്ചു. മാര്‍ച്ച് 25മുതലാണ് രാജ്യത്ത് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചത്.