മാഡ്രിഡ് : സ്പാനിഷ് ലാലിഗയിലെ ഏറ്റവും പ്രായംകുറഞ്ഞ അരങ്ങേറ്റക്കാരൻ എന്ന റെക്കാഡ് മയ്യോർക്ക താരം ലൂക്ക റോമിയോയ്ക്ക് സ്വന്തം. മെക്സിക്കൻ മെസി എന്ന് വിളിപ്പേരുള്ള ലൂക്ക റയൽ മാഡ്രിഡിനെതിരായ മത്സരത്തിൽ പകരക്കാരനായാണ് ഇറങ്ങിയത്. ലീഗിലെ 80 വർഷം പഴക്കമുള്ള റെക്കാഡാണ് ലൂക്ക തകർത്തത്.