രോഗപ്രതിരോധത്തെപ്പറ്റി കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സമയമാണിത്. മികച്ച രോഗപ്രതിരോധശക്തിയ്ക്കായി ചില കാര്യങ്ങൾ:
ദിവസം ആറ് മണിക്കൂറെങ്കിലും ഉറങ്ങുക. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, ധാന്യങ്ങൾ, നട്സ് തുടങ്ങി ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ഭക്ഷണം കഴിക്കുക. ഇവ ശരീരത്തിലെ ഫ്രീ റാഡിക്കലുകൾക്കെതിരെ പൊരുതുന്നതിലൂടെ ഹൃദ്റോഗം, അർബുദം എന്നിവയടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കും.
ഒലിവ് ഓയിൽ ഉപയോഗിച്ച് ഹൃദ്റോഗവും ടൈപ്പ് 2 പ്രമേഹവും തടയാം. ഒമേഗ ത്രി ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ, ചിയ വിത്ത് എന്നിവ ഹൃദയാരോഗ്യം സംരക്ഷിക്കും. തൈര് രോഗപ്രതിരോധശക്തി നേടിത്തരും. വിറ്റാമിൻ സി, നാരുകൾ എന്നിവയടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക.
പഞ്ചസാര പ്രമേഹം, അമിതവണ്ണം, ഹൃദ്റോഗം എന്നിവയ്ക്ക് കാരണമാകുന്നതിനൊപ്പം പ്രതിരോധസംവിധാനം തകരാറിലാക്കി മറ്റ് രോഗങ്ങൾക്കും ഇടവരുത്തും. നിത്യവും വ്യായാമം ചെയ്യുക. ദിവസം എട്ട് ഗ്ളാസ് വെള്ളമെങ്കിലും കുടിക്കണം. സംസ്കരിച്ചെടുത്തതും ടിന്നിലടച്ചതുമായ ഭക്ഷണ പാനീയങ്ങളും കൊഴുപ്പിന്റെ അമിത ഉപയോഗവും ഒഴിവാക്കുക.