india

ന്യൂഡൽഹി : ഗൽവാൻ താഴ്വരയിൽ അവകാശവാദവുമായി ചൈന വീണ്ടും രംഗത്ത്. ഗൽവാൻ താഴ്വരയ്ക്കു ശേഷമാണ് നിയന്ത്രണരേഖയെന്നാണ് ചൈനയുടെ അവകാശവാദം. ഇന്ത്യയാണ് പ്രകോപനമുണ്ടാക്കുന്നതെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡർ പറഞ്ഞു.

ഗൽവാൻ താഴ്വരയിൽ നിന്ന് പിൻമാറാനുള്ള ഇന്ത്യയുടെ മുന്നറിയിപ്പിന് ശേഷമാണ് ഈ പ്രകോപനം.

അതേസമയം, സംഘർഷമേഖലയിൽ നിന്ന് ഇരു രാജ്യങ്ങളും പിൻമാറി തുടങ്ങിയതായുള്ള റിപ്പോർട്ടുകൾ വന്നെങ്കിലും കരസേന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ അതിർത്തിക്കടുത്ത് പറന്നതായി വാർത്താ ഏജൻസി ഇന്നലെ റിപ്പോർട്ടു ചെയ്തിരുന്നു. 15,000 സൈനികരെ കൂടി ഇന്ത്യ ഈ മേഖലയിലേക്ക് നീക്കി എന്നാണ് സൂചന.