ഇന്ന് സൂപ്പർ താരം സുരേഷ് ഗോപിയുടെ പിറന്നാൾ ദിനമാണ്.ആരാധകർക്കുള്ള പിറന്നാൾ സമ്മാനമായി നിഥിൻ രൺജിപണിക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന കാവൽ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. രാവിലെ ഒമ്പതിന് സോഷ്യൽ മീഡിയയിലാണ് ടീസർ റിലീസ് ചെയ്തത്.
ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന കാവലിൽ സുരേഷ് ഗോപി രണ്ട് ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. രൺജി പണിക്കരാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. സായാഡേവിഡാണ് നായിക.എറണാകുളത്തും കട്ടപ്പനയിലുമായി ആദ്യഘട്ട ചിത്രീകരണം പൂർത്തിയായ കാവലിന് ഇനി രണ്ടാഴ്ചത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്.