covid-19

കുവൈറ്റ്: ജനജീവിതം മെല്ലെ മെല്ലെ സാധാരണ രീതിയിൽ കൊണ്ടുവരുന്നതിൻ്റെ ഭാഗമായി കുവൈറ്റിൽ ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ വരുത്തി.കർഫ്യൂ സമയം രാത്രി എട്ട് മുതൽ രാവിലെ അഞ്ച് വരെയായി കുറച്ചു. അബ്ബാസിയിലും മഹബുള്ളയിലും ഫർവാനിയിലും ലോക്ക് ഡൗൺ തുടരും.

ജൂൺ 30 മുതൽ 30 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി സർക്കാർ ഓഫീസുകൾ പ്രവർത്തനം തുടങ്ങും. രണ്ടാം ഘട്ടം പൂർണമായി ജൂലായ് ഒന്ന് മുതൽ ആരംഭിക്കും. അവന്യൂസ്, 360 മാൾ, മറീന, സൂക്ക് ഷാർക്ക് തുടങ്ങിയ മാളുകളും വാണിജ്യ സമുച്ചയങ്ങളും 30 ശതമാനം ശേഷിയിൽ തുറക്കും. മാളുകളിലെ റെസ്റ്റോറന്റുകളും കഫേകളും തുറക്കുമെങ്കിലും ഡെലിവറി മാത്രമായി പരിമിതപ്പെടുത്തും. അഞ്ച് ഘട്ടമായാണ് ലോക്ക്ഡൗണിൽ ഇളവ് വരുത്തുക.