ബഹ്റൈൻ: ലേണേഴ്സ് ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ബഹ്റൈനിൽ രണ്ട് മാസത്തെ ഇളവ്. 18 വയസ് തികയുന്നതിന് രണ്ടുമാസം മുമ്പേ ലേണേഴ്സ് ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് ട്രാഫിക് വിഭാഗം അനുമതി നൽകി. നിലവിൽ 18 വയസ് പൂർത്തിയായാൽ മാത്രമേ ലൈസൻസ് എടുക്കാൻ അനുമതി ഉണ്ടായിരുന്നുള്ളൂ. ഇതിലാണ് രണ്ടുമാസത്തെ ഇളവ് നൽകിയത്. 18 വയസ് പൂർണമാകുന്ന മുറക്ക് ടെസ്റ്റിൽ പങ്കെടുക്കാനും സാധിക്കും.
കൊവിഡ് പ്രതിരോധത്തിൻെറ ഭാഗമായി നൽകിയ ഇളവെന്ന രീതിയിലാണ് ഇത്. പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച മാതൃകയുമായി ബഹ്റൈൻ മുന്നോട്ട് പോവുകയാണ്. രോഗമുക്തിയുടെ കാര്യത്തിൽ പല വികസിത രാജ്യങ്ങളെയും പിന്തള്ളുന്ന രീതിയിലായി ബഹ്റൈൻ. 23,062 പേർക്കാണ് ബഹ്റൈനിൽ രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 17,450 പേർ സുഖംപ്രാപിച്ചു.