കോട്ടയം: അയൽവാസിയായ സ്ത്രീയെ കാറിൽ നിർബന്ധിച്ചുകയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പാലാ സ്വദേശി ആശിഷ് ജോസാണ് (27) പിടിയിലായത്. സ്ത്രീയുടെ പരാതിയെതുടർന്ന് പാലാ സി.ഐ അനൂപ് ജോസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പാലാ ടൗണിൽ സപ്ലൈകോയുടെ ഓഫീസിന് സമീപത്തുനിന്നും കാറിൽ കയറ്റിക്കൊണ്ടുപോയി, വണ്ടിയിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് നാൽപതുകാരി പൊലീസിൽ പരാതിപ്പെട്ടത്. കൂടാതെ രാത്രികാലങ്ങളിൽ തുടരെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായും സ്ത്രീ പരാതിപ്പെട്ടിട്ടുണ്ട്. ഇവരുടെ ഭർത്താവ് ഗൾഫിലാണ്.