കോട്ടയം: വെള്ളത്തൂവലിൽ ബന്ധുവീട്ടിലെത്തിയ 17കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. രാമപുരം സ്വദേശി കാഞ്ഞിരംപാറയിൽ അബിനാണ് (20) അറസ്റ്റിലായത്. പെൺകുട്ടിയെ ഇയാൾ വശീകരിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.ബന്ധുക്കളുടെ പരാതിയിലാണ് വെള്ളത്തൂവൽ പൊലീസ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.