കൊല്ലം: ആളെക്കൂട്ടി വിവാഹം, കൊവിഡ് നിർദേശം ലംഘിച്ചതിന് കേസ്. ചാത്തന്നൂർ റോയൽ ആഡിറ്റോറിയത്തിന് സമീപത്തെ വീട്ടിലാണ് നിർദേശങ്ങൾ അവഗണിച്ച് വിവാഹം നടത്തിയത്. വീട്ടുടമയ്ക്കെതിരെയാണ് ചാത്തന്നൂർ പൊലീസ് കേസെടുത്തത്. ആവശ്യമെങ്കിൽ വിവാഹത്തിൽ പങ്കെടുത്ത എല്ലാവർക്കുമെതിരെ കേസെടുക്കുന്ന കാര്യം പൊലീസ് പരിഗണിക്കുന്നുണ്ട്. കഴിഞ്ഞാഴ്ച പരവൂരിൽ വിവാഹത്തിൽ പങ്കെടുത്ത 200 പേർക്കെതിരെ കേസെടുത്തിരുന്നു.