pic

കൊച്ചി: സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈനെതിരായ ഹർജി ഹൈക്കോടതി തള്ളി. വിവാദ പരമാർശത്തിന്റെ പേരിൽ വനിതാ കമ്മീഷൻ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി തള്ളിയത്.

സി.പി.എമ്മിന് കോടതിയും പൊലീസുമുണ്ടെന്ന ജോസഫൈന്റെ പരാമർശം ചോദ്യം ചെയ്തായിരുന്നു ഹർജി. കോൺ​ഗ്രസ് നേതാവ് ലതികാ സുഭാഷ് ആണ് ഹർജി നൽകിയത്. വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങളിൽ പരാതിയുള്ളവർ ഉചിതമായ ഫോറത്തെ സമീപിക്കണമെന്നായിരുന്നു കോടതിയുടെ മറുപടി.