1

കാലം മാറി, ഒപ്പം വിവാഹ സങ്കൽപങ്ങളും... ബ്രോക്കർമാർ കൊണ്ടുവരുന്ന വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ നിന്ന് ഒരാളെ തിരഞ്ഞെടുത്ത് താലി കെട്ടുന്ന രീതിയൊന്നും ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാനേ സാധിക്കില്ല. മനസിന് ഇണങ്ങിയ ആളെ കണ്ടെത്താൻ ഇഷ്ടംപോലെ ചോയിസുള്ളപ്പോൾ എന്തിന് റിസ്ക് എടുക്കണം?

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് വിവാഹം. ജീവിതാവസാനംവരെ കൂടെവേണ്ടയാളെ തിരഞ്ഞെടുക്കുമ്പോൾ അതീവ ശ്രദ്ധ ആവശ്യമാണ്. ഏതൊരു ദാമ്പത്യത്തിന്റെയും വിജയം പങ്കാളികൾ തമ്മിലുള്ള മനപ്പൊരുത്തത്തിലാണ്. നമ്മുടെ ഇഷ്ടങ്ങളുമായി സാമ്യമുള്ളവരെ വേണം തിരഞ്ഞെടുക്കാൻ. അത്തരത്തിൽ അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്താൻ മാട്രിമോണിയൽ സൈറ്റുകളെയാണ് ഇന്ന് കൂടുതലായും ആളുകൾ ആശ്രയിക്കുന്നത്.

ഇഷ്ടംപോലെ ഓൺലൈൻ സൈറ്റുകളും ഇന്നുണ്ട്.അതിനാൽത്തന്നെ പറ്റിക്കപ്പെടാനുള്ള സാദ്ധ്യതയും കൂടുതലാണ്.പറ്റിക്കപ്പെടാതിരിക്കാൻ വിശ്വസനീയവും, സുരക്ഷിതവുമായ മാട്രിമോണിയൽ സൈറ്റുകളിൽ വേണം രജിസ്ട്രർ ചെയ്യാൻ. അവിടെയാണ് നൂറ്റിപത്തോളം വർഷത്തെ വിശ്വാസ്യതയും പാരമ്പര്യവുമുള്ള കേരളകൗമുദിയുടെ പുതിയ സംരംഭമായ കൗമുദി മാട്രിമോണിയുടെ പ്രസക്തി. ജാതകമുൾപ്പെടെ പൊഫ്രൈലിൽ ചേർക്കാം.

രണ്ട് രീതിയിൽ കൗമുദി മാട്രിമോണിയിൽ രജിസ്ടർ ചെയ്യാം. ക്ലാസിക്(മൂന്ന് മാസം 999രൂപ), പ്രീമിയം(ആറ് മാസം1699). വൈവിദ്ധ്യമാർന്ന നിരവധി ഫീച്ചറുകൾ ഇതുവഴി നിങ്ങൾക്ക് ലഭിക്കും. കൂടാതെ ആർക്ക് വേണമെങ്കിലും ബേസിക്( ഫ്രീ രജിസ്ട്രേഷൻ) ചെയ്യാൻ സാധിക്കും. ഓരോ രജിസ്ട്രേഷനിലുമുള്ള ഫീച്ചറുകൾ ഇതൊക്കെയാണ്.

1