ബംഗളൂരു: ബംഗളൂരുവിൽ ചികിത്സയിലായിരുന്ന അറപതു വയസുകാരിയായ കൊവിഡ് രോഗി തൂങ്ങി മരിച്ചു. മകൾക്കും പേരക്കുഞ്ഞിനും ഒപ്പം ജൂൺ പതിനെട്ടിനാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെ.സി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ത്രീയാണ് ആത്‌മഹത്യ ചെയ്‌തത്.
അതേസമയം കർണാടകയിൽ കൊവിഡ് വ്യാപനം തുടരുന്ന പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗം ഇന്ന് നടക്കും. കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ചചെയ്യും. പത്താം ക്ലാസ് പരീക്ഷയടക്കം നടക്കുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ഡൗൺ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞിരുന്നു. പക്ഷെ കൂടുതൽ മേഖലകൾ കണ്ടെയിൻമെന്റ് സോണുകളാകാനാണ് സാദ്ധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബംഗളൂരു നഗരത്തിൽ ഇന്നലെ മാത്രം 113 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.