crusher

കോട്ടയം: പൂവൻതുരുത്ത് മണക്കാട്ട് ക്രഷർ യൂണിറ്റിൽ തൊഴിലാളിയായബീഹാർ സ്വദേശി ദാരുണമായി മരിക്കാൻ കാരണം യൂണിറ്റിലുള‌ളവരുടെ ശ്രദ്ധയില്ലായ്മയെന്ന് പൊലീസ്. ലോറിയിലേക്ക് പാറപ്പൊടി നിറക്കുന്ന കോൺക്രീറ്റ് ചോർപ്പ് വൃത്തിയാക്കാൻ തൊഴിലാളി ഇറങ്ങിയപ്പോൾ ആരും ശ്രദ്ധിക്കാത്തത് അപകടത്തിന് കാരണമായി. വൃത്തിയാക്കുന്നതിനിടയിൽ ചോർപ്പിലേക്ക് പാറപ്പെടി കൂമ്പാരമായി നിറച്ചു അതോടെ ശ്വാസം കിട്ടാതെയാണ് തൊഴിലാളി മരിച്ചത്. ചോർപ്പിന്റെ അടിഭാഗം മുഴുവനായി തുറന്നിരുന്നില്ലെന്ന് കണ്ടെത്തി.

ബീഹാർ പശ്ചിമ ചമ്പാരൻ ജില്ലയിലെ പുരൈനിയ സ്വദേശി നാരായൺ ദിസവയാണ് (29) ഇന്നലെ ദാരുണമായി മരിച്ചത്. വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. കോട്ടയം ഈസ്റ്റ് പൊലീസും ഫയർഫോഴ്സും രണ്ടു മണിക്കൂർ കഠിന പ്രയത്നത്തിലൂടെ എട്ടു മണിയോടെയാണ് കുടുങ്ങിക്കിടന്ന മൃതദേഹം പുറത്തെടുത്തത്. ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തും.