kaumudy-news-headlines

1. സി.ബി.എസ്.ഇ പരീക്ഷ വിജ്ഞാപനം പുറത്തിറക്കി. ജൂലൈ 15ന് അകം 10,12 ക്ലാസുകളിലെ ഫലം പ്രസിദ്ധീകരിക്കും. സി.ബി.എസ്.ഇയുടെ റദ്ദാക്കിയ പരീക്ഷകളുടെ മാര്‍ക്ക് എങ്ങനെ നിശ്ചയിക്കും എന്ന വിഷയത്തില്‍ സുപ്രീംകോടതി മാര്‍ഗരേഖയും പുറത്തിറക്കി. മൂന്നില്‍ കൂടുതല്‍ പരീക്ഷ എഴുതിയാല്‍ മൂന്നു വിഷയങ്ങളിലെ കൂടിയ മാര്‍ക്ക് റദ്ദാക്കിയ പരീക്ഷകള്‍ക്ക് നല്‍കണം. മൂന്നു പരീക്ഷ മാത്രമെങ്കില്‍ രണ്ട് പരീക്ഷകളിലെ മാര്‍ക് പരിഗണിക്കും. രണ്ടില്‍ കുറവെങ്കില്‍ എഴുതിയ പരീക്ഷകളും ഇന്റേണല്‍ മാര്‍ക്കും പരിഗണിക്കും. മാര്‍ക് മെച്ചപ്പെടുത്താന്‍ വീണ്ടും പരീക്ഷ എഴുതാനും അവസരം നല്‍കും.


2. വിജ്ഞാപനം സമഗ്രമെന്ന് സുപ്രീം കോടതി വിലയിരുത്തി. ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പരീക്ഷ റദ്ദാക്കിയ വിഷയങ്ങളുടെ മുന്‍കാല പരീക്ഷകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്ക് നിശ്ചയിക്കും എന്ന് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന് കൃത്യമായ മാനദണ്ഡം വേണമെന്നും കോടതി ഇന്നലെ പറഞ്ഞിരുന്നു.
3. വിദേശകാര്യസെക്രട്ടറിയുടെ കത്ത് കേരളത്തിനുള്ള അഭിനന്ദനം അല്ലെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേന്ദ്രം കേരളത്തെ അഭിനിന്ദിച്ചിട്ടില്ല. കേന്ദ്രത്തിന്റെ കത്തിലെ കോംപ്ലിമെന്റ് അഭിനന്ദനം അല്ല. മണ്ടത്തരം സമ്മതിച്ചതിന് ആണ് അഭിനന്ദനം എന്നും വി.മുരളീധരന്‍. ഇംഗ്ലീഷ് വായിക്കാണ അറിയുന്നവരെ പി.ആര്‍ ടീമില്‍ വയ്ക്കണം. കത്തില്‍ ഔപചാരിക മര്യാദ വാചകങ്ങള്‍ മാത്രം ആണ് ഉള്ളത്. അപ്രായോഗിക സമീപനം മാറ്റിയതിലെ അഭിനന്ദനം ആണ് അറിയിച്ചത്. മലായാളികളെ പരിഹസിക്കുക ആണ് കേരള സര്‍ക്കാര്‍ ചെയ്തത് എന്നും മുരളീധരന്‍. യു.എന്‍ വെബിനാറില്‍ പങ്കെടുത്തതിന് ഫ്ളക്സ് വക്കേണ്ടതില്ല. താന്‍ ഇന്നും പങ്കെടുക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. തെലങ്കാനയെയും ഒഡീഷയെയും ഹരിയാനയെയും അഭിനന്ദിച്ച് കേന്ദ്രം കത്ത് നല്‍കിയിരുന്നു. അവരാരും ഇങ്ങനെ പി.ആര്‍ വര്‍ക്കിന് ഉപയോഗിച്ചില്ല. പി.ആര്‍ വര്‍ക്കിന് ഉള്ള പണം കൊവിഡ് പ്രതിരോദത്തിന് ഉപയോഗിക്കണം. പി.ആറിലൂടെ കൊവിഡിനെ പ്രതിരോധിക്കാന്‍ ആവില്ലെന്നും മുരളീധരന്‍ പറഞ്ഞു. ചിലരെപ്പോലെ എല്ലാം അറിയാമെന്ന് പറയുന്നില്ല, കുറച്ചൊക്കെ അറിയാം. പരിശോധനയില്‍ കേരളം നില്‍ക്കുന്നത് ഏറെ പിന്നില്‍. ഇരുപത്തെട്ടാം സ്ഥാനത്താണെന്നും വി. മുരളീധരന്‍ മാദ്ധ്യമങ്ങളോടു പറഞ്ഞു.
4. കൊവിഡ് പ്രതിരോധത്തിനു സംസ്ഥാന സര്‍ക്കാരിനു കേന്ദ്ര സര്‍ക്കാരിന്റെ അഭിനന്ദനം ലഭിച്ചെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കേന്ദ്ര വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയ്ക്ക് അയച്ച കത്തായിരുന്നു പ്രതികരണത്തിന് ആധാരം. മാസ്‌ക് , ഫെയ്സ് ഷീല്‍ഡ്, എന്നീ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമായി നടപ്പാക്കിയതാണ് രോഗം വ്യാപിക്കാതിരുന്നതിനു പ്രധാന കാരണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളാണ് വന്ദേഭാരത് മിഷനിലൂടെ പ്രവാസികള്‍ക്ക് സുരക്ഷിതമായി നാട്ടിലെത്താന്‍ സഹായകരം ആയതെന്നും കത്തില്‍ ചൂണ്ടികാട്ടുന്നു.
5. വിദേശത്തു നിന്നെത്തി നിരീക്ഷണത്തില്‍ ഇയിരിക്കെ മരിച്ച യുവാവിന് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച കുറുമുള്ളൂര്‍ സ്വദേശി മഞ്ജു നാഥിനാണ് കൊവിഡ് ഉണ്ടായിരുന്നില്ല എന്ന് സ്ഥിരീകരിച്ചത്. സാമ്പിള്‍ പരിശോധനാ ഫലം ഇന്നു രാവിലെയാണ് ലഭിച്ചത്. വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിയുന്നതിന് ഇടെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് മഞ്ജു നാഥിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവശ നിലയില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ചികിത്സ വൈകിയെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. രണ്ടു രോഗികള്‍ ഒരേ സമയം എത്തിയപ്പോള്‍ സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടായത് എന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രി നല്‍കുന്ന വിശദീകരണം.
6. ലോകത്ത് കൊവിഡ് ബാധിതര്‍ 98 ലക്ഷത്തിലേക്ക്. കൊവിഡ് മരണം 4,85,000 കടന്നു. അതേസമയം യൂറോപ്യന്‍ രാജ്യങ്ങളില്‍ ലോക്‌ഡൌണ്‍ ഇളവുകള്‍ക്ക് ശേഷം കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. അമേരിക്കയിലും ബ്രസീലിലും കൊവിഡ് വ്യാപിക്കുകയാണ്. രോഗ വ്യാപനത്തില്‍ അമേരിക്കയെ മറികടന്ന ബ്രസീലില്‍ സ്ഥിതി അതി സങ്കീര്‍ണമായി തുടരുന്നു. ഇവിടെ 40,000ത്തില്‍ അധികം കൊവിഡ് കേസുകളും 1000ത്തില്‍ അധികം മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അമേരിക്കയില്‍ ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന മരണനിരക്കില്‍ കുറവു വന്നിട്ടുണ്ട്.
7. ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ കുറവാണ് എങ്കിലും മരണ നിരക്കില്‍ രണ്ടാം സ്ഥാത്താണ് മെക്സിക്കോ. മെക്സിക്കോ കൂടാതെ ചിലി, പെറു തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും കൊവിഡ് വ്യാപിക്കുക ആണ്. കൊവിഡിന്റെ രണ്ടാം ഘട്ട ഭിഷണിയുള്ള സൊത്ത് കൊറിയയില്‍ ഇന്നലെ 28 പുതിയ കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ലോക്ഡൗണിന് ശേഷം യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ കൂടിയതായും കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.