elephant

കുത്തനെയുള്ള ഇറക്കം ഇറങ്ങുകയെന്നത് ആനകളെ സംബന്ധിച്ച് വളരെ ആയാസകരമായ കാര്യമാണ്. അല്ലെങ്കിലും ഓരോ ചുവടും അത്ര ശ്രദ്ധിച്ചാണ് ആനകൾ നടക്കുന്നത്. കുന്നുകളിലും ചരിവുകളുമൊക്കെ ഇരുന്നോ കിടന്നോ നിരങ്ങിയോ ആണ് ആനകൾ താഴേക്ക് എത്തുക. അങ്ങനെയൊരു സന്ദർഭത്തിൽ നിരങ്ങിയിറങ്ങുന്ന ഒരു ആനയുടെ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുത്തനെയുള്ള കയറ്റത്തിനു മുകളിൽ നിൽക്കുന്ന ആന അൽപമൊന്ന് ചിന്തിച്ച ശേഷം പിൻകാലുകൾ മടക്കി മുൻ കാലുകൾ നീട്ടി വച്ച് ഊർന്നിറങ്ങുന്നത് ദൃശ്യത്തിൽ കാണാം.മണ്ണിലൂടെ തെന്നി നീങ്ങുന്ന ആനയുടെ ദൃശ്യം നിരവധി ആളുകൾ കണ്ടുകഴിഞ്ഞു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് രസകരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.