suhasini

ലൂസിഫർ തെലുങ്ക് റീമേക്കിൽ മലയാളത്തിൽ മഞ്ജു വാര്യർ അഭിനയിച്ച പ്രിയർശിനി രാമദാസിന്റെ വേഷത്തിൽ എത്തുന്നത് സുഹാസിനി ആയിരിക്കുമെന്ന് സൂചന. ചിരഞ്ജീവി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ സാഹോയുടെ സംവിധായകൻ സുജീത് ആണ് ഒരുക്കുന്നത്. കോനിഡെല പ്രൊഡ ക് ഷൻ കമ്പനിയുടെ ബാനറിൽ രാം ചരൺ ചിത്രം നിർമ്മിക്കുന്നു. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പുള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിരഞ്ജീവി ആണ്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കാനാണ് ആലോചന. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായിരുന്ന ലൂസിഫർ ബോക്സ് ഒാഫീസിൽ വൻ വിജയം കാഴ്ചവച്ചിരുന്നു. ഏറ്റവും കൂടുതൽ കളക് ഷൻ നേടിയ മലയാള ചിത്രം എന്ന ഖ്യാതിയും ലൂസിഫറിനാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ അണിയറയിൽ ഒരുങ്ങുന്നുണ്ട്.