pic

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അർദ്ധ നഗ്നയായ നിലയിൽ കാൽ തറയിൽ തൊട്ട നിലയിലായിരുന്നു മൃതദേഹം. മലയിൽ തോട്ടത്തിൽ വീട്ടിൽ 45കാരിയായ അജിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം.

അജിതയും ഭർത്താവ് രാജുവും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതുമായി ബന്ധപ്പെട്ട് അജിത ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ പറയുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത മാരായമുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് പരിശോധനയ്ക്കും ഇൻക്വസ്റ്റിനും ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുമെന്ന് പൊലീസ് അറിയിച്ചു.