sakeer-hussian

കൊച്ചി: അനധിക‌ൃത സ്വത്ത് സമ്പാദന കേസിൽ സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറിയായ സക്കീർ ഹുസൈനെ ആറ് മാസം സസ്പെന്റ് ചെയ്തുള്ള ലോക്കൽ കമ്മറ്റി തീരുമാനം സംസ്ഥാന നേതൃത്വം അംഗീകരിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം പാർട്ടി ഇന്നറിയിച്ചിട്ടുണ്ട്.

പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ സക്കീർ ഹുസൈന്റെ കാര്യത്തിൽ പാർട്ടി തീരുമാനം വൈകുന്നതിനെതിരെ നേരത്തെ തന്നെ വിമർശനങ്ങളുയർന്നിരുന്നു. അനധിക‌ൃത സ്വത്ത് സമ്പാദിച്ചുവെന്ന കളമശ്ശേരി ബ്രാഞ്ച് സെക്രട്ടറിയുടെ കെ.കെ ശിവൻ പാർട്ടി നേത‌ൃത്വത്തിന് പരാതി നൽകിയിരുന്നു. പാർട്ടി നിയോഗിച്ച പ്രത്യേക കമ്മിഷന്റെ അന്വേഷണത്തിൽ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞിരുന്നു.