തിരുവനന്തപുരം ജില്ലയിലെ കുളത്തൂരിനടുത്തുള്ള ചെമ്പകത്തിൻമൂട് എന്ന സ്ഥലം, ഇവിടെ ഒരു വീടിനോട് ചേർന്ന ചെറിയ കിണറ്റിൽ വലിയ മൂർഖൻ പാമ്പ് , പാമ്പിനെ കണ്ട ഉടൻ തന്നെ വാവയെ വിളിച്ചു. രണ്ടു മൂന്നു ദിവസമായി വാവ വളരെ നിരാശനായാണ് കാണപ്പെടുന്നത്. സധാരണ ഇങ്ങനെ അല്ല ,മാനസികമായി നല്ല വിഷമത്തിലാണെന്ന് മുഖം കണ്ടാൽ അറിയാം, എന്നിരുന്നാലും ആളുകളെ കാണുമ്പോൾ അതെല്ലാം മറച്ചുവച്ചു പാമ്പ് പിടിത്തത്തിൽ ഏർപ്പെടും.
കിണറിനടുത്തു എത്തിയ വാവ മൂർഖനെ കണ്ടു നല്ല വലുപ്പം ,വെള്ളത്തിൽ കിടക്കുമ്പോൾ കുറച്ചുകൂടി വലിപ്പം തോന്നിക്കും. എന്തായാലും ചെറിയ ഒരു തോട്ട ഉപയോഗിച്ച് പാമ്പിനെ പിടികൂടാനുള്ള ശ്രമമാരംഭിച്ചു. പാമ്പിനെ പിടികൂടുന്നതിനിടയാൽ കുറച്ചു ദിവസങ്ങളായി വാവയെ അലട്ടുന്ന വിഷമങ്ങൾ പ്രേഷകരോട് പങ്കുവയ്ക്കുന്നു. തുടർന്ന് വാവ ഒരു വീട്ടിൽ നിന്ന് അപകടകാരിയായ ചെറിയ അണലിയെ ചൂൽ ഉപയോഗിച്ച് ബോട്ടിലിൽ ആക്കി ,ചെറിയ പാമ്പുകളെ എങ്ങനെ ബോട്ടിലിലാക്കാം എന്ന് പ്രേക്ഷകർക്ക് കാണിച്ചു നൽകുന്നു. പാമ്പുപിടിത്തത്തിനിടയിലും തന്റെ വിഷമങ്ങൾ പങ്കുവച്ചു വാവ ,ചിലർ ഉന്നം വയ്ക്കുന്നത് വാവ സുരേഷിനെയോ.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്