pic

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ പേരിൽ നഗരസഭയുടെ അനവസരത്തിലുള്ള ഇടപെടൽ ചാല - പാളയം മാർക്കറ്റുകളെ നിശ്ചലമാക്കിയിരിക്കുന്നതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കമലാലയം സുകു പറഞ്ഞു. ചാല - പാളയം മാർക്കറ്റുകളിൽ നിന്നും കൊവിഡ് വ്യാപനം നാളിതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

നഗരസഭയുടെ അനാവശ്യ ഇടപെടൽ മൂലം ചാല-പാളയം കമ്പോളങ്ങൾ കൊവിഡിന്റെ ഉറവിടമാണെന്ന തെറ്റായ സന്ദേശമാണ് നഗരവാസികൾക്ക് നൽകിയത്. അതു മൂലം ഉപഭോക്താക്കൾ കമ്പോളങ്ങളിൽ എത്താൻ മടിക്കുന്നു. നഗരത്തിലെ മറ്റു പ്രദേശങ്ങളിലും, മറ്റു കമ്പോളങ്ങളിലും ഇല്ലാത്ത നിയന്ത്രണങ്ങൾ പാലിക്കുവാൻ ചാല-പാളയം മാർക്കറ്റിലെ വ്യാപാരികൾക്ക് എന്ത് ബാദ്ധ്യതയാണുള്ളതെന്നും തുഗ്ലക്ക് മോഡൽ പരിഷ്കാരത്തിന്റെ ശിൽപി ആരാണെന്ന് മേയർ വെളിപ്പെടുത്തണം.ചാല - പാളയം മാർക്കറ്റുകളിലെ യൂണിറ്റ് ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.