വാഷിംഗ്ടൺ: രണ്ടായിരം വർഷം മുമ്പ് കണ്ടെത്തിയ ക്ലോഷിസിൻ എന്ന മരുന്ന് കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമാണെന്ന കണ്ടെത്തലുമായി ജേണൽ ഒഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ.
സന്ധിവാതത്തിന് ഉപയോഗിച്ചിരുന്ന മരുന്നാണിത്. ഗ്രീസിലെ കൊവിഡ് ബാധിതരുടെ ചികിത്സയ്ക്കാണ് ക്ലോഷിസിൻ പരീക്ഷിച്ചത്. മൂന്നാഴ്ചയായിരുന്നു ട്രയൽ. ക്ലോഷിസിനൊപ്പം ആന്റിബയോട്ടിക്സും ആന്റിവൈറലുകളും നൽകിയിരുന്നു. മരുന്ന് നൽകിയവരിൽ രോഗലക്ഷണങ്ങൾ ഘട്ടം ഘട്ടമായി ഇല്ലാതായതായും പാർശ്വഫലങ്ങൾ ഇല്ലെന്നും കണ്ടെത്തി.
105 പേരെയാണ് പരീക്ഷണത്തിന് തെരഞ്ഞെടുത്തത്. ഇവരിൽ ക്ലോഷിസിൻ നൽകിയ 55 പേരുടെ രോഗലക്ഷണങ്ങൾ മാറിയപ്പോൾ, അത് നൽകാത്തവരുടെ സ്ഥിതി രൂക്ഷമായി.
എന്നാൽ, കുറച്ചുപേരിൽ മാത്രം പരീക്ഷിച്ചത് മൂലം ഇത് കൊവിഡ് ചികിത്സയ്‍ക്ക് ഉപയോഗിക്കാമെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നും ക്ലോഷിസിൻ ഉപയോഗിക്കണമെങ്കിൽ കൂടുതൽ പഠനം ആവശ്യമാണെന്നും ഡോ.രാജീവ് ഭാൽ പറഞ്ഞു.