nippa

സിനിമാചരിത്രത്തിൽ ആദ്യമായി മലയാളത്തിലെ പത്തു സംവിധായകർ ചേർന്ന് ഒരു സിനിമയുടെ ലിറിക്‌സ് വീഡിയോ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യുന്നു. ഹിമുക്രി ക്രിയേഷൻസിന്റെ ബാനറിൽ ബെന്നി ആശംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന നിപ എന്ന ചിത്രത്തിന്റെ ലിറിക്‌സ് വീഡിയോ മലയാളത്തിലെ പ്രശസ്ത സംവിധായകരായ മധു, ലാൽജോസ്, ജോണി ആന്റണി, സലിംകുമാർ, ജോഷി മാത്യു, പോൾസൺ, ശാന്തിവിള ദിനേശ്, വേണു ബി. നായർ, ബെന്നി ആശംസ,ഏബ്രഹാം ലിങ്കൺ എന്നിവർ ചേർന്നാണ് റിലീസ് ചെയ്യുന്നത്. ഈ പത്തു സംവിധായകരുംനിപ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. പ്രചോദ് ഉണ്ണി എഴുതി സുനിൽലാൽ ചേർത്തല സംഗീതം പകർന്ന ഗാനം യേശുദാസാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലി​കൾ പുരോഗമി​ക്കുന്നു.