tanzania

9.2, 5.8 കിലോ വീതമുള്ള ഇരുണ്ട വയലറ്റ്, നീല നിറങ്ങളിലുള്ള ടാൻസനൈറ്റ് രത്നക്കല്ലുകളാണ് സനിനിയു കണ്ടെത്തിയത്. ഇതിന് മുമ്പ് ടാൻസാനിയ കണ്ട ഏറ്റവും വലിയ രത്നത്തിന് വെറും 3.3 കിലോ ഭാരമാണുള്ളത്. ഇത് സർക്കാരിന് കൈമാറിയതിന് പിന്നാലെ 774 കോടി ടാൻസാനിയൻ ഷില്ലിംഗ് ( ഏകദേശം 25 കോടിയോളം രൂപ) സർക്കാർ പ്രതിഫലമായി നൽകി. രാജ്യത്ത് രത്നഖനനം ആരംഭിച്ചതിന് ശേഷം കണ്ടെത്തിയ ഏറ്റവും വലിയ അപൂർവ്വ രത്നക്കല്ലുകൾ എന്നാണ് ഖനനമന്ത്രാലയം പ്രതികരിച്ചത്. നാലു ഭാര്യമാരും മുപ്പതിലധികം മക്കളുമുള്ള 'സന്തുഷ്ട' കുടുംബമാണ് സനിനിയുവിന് . ' കഠിനാദ്ധ്വാനവും അർപ്പണബോധവുമാണ്' കോടീശ്വരനാകാൻ സഹായിച്ചതെന്ന് സനിനിയു പറയുന്നു. ടാൻസാനിയയിലെ ആ പ്രദേശത്ത് മാത്രം കാണപ്പെടുന്ന അപൂർവ രത്നക്കല്ലുകളായ ഇവയെ ടാൻസാനൈറ്റ് രത്നങ്ങളെന്നാണ് വിളിക്കുന്നത്. ലൈസറിൽനിന്ന് ബാങ്ക് ഓഫ് ടാൻസാനിയ രത്നക്കല്ലുകൾ വാങ്ങുകയും ചെക്ക് കൈമാറുന്നതിന്റെയും തത്സമയ സംപ്രേഷണം ടാൻസാനിയൻ ടെലിവിഷനിൽ നടന്നു. പണം കൈമാറുന്ന ചടങ്ങിനിടെ ടാൻസാനിയൻ പ്രസിഡന്റ് ജോൺ മാഗുഫുലി ലൈസറിനെ ഫോണിൽ വിളിച്ചു. ലൈസറിനേപ്പോലുള്ള സാധാരണക്കാരായ ഖനിത്തൊഴിലാളികൾക്ക് അവർ കണ്ടെത്തുന്ന രത്നം സർക്കാരിന് വിൽക്കാൻ അനുവാദം നൽകുന്ന തരത്തിൽ ടാൻസാനിയയിൽ ചട്ടങ്ങളിൽ മാറ്റം വരുത്തിയിരുന്നു. ഇതുപ്രകാരം തൊഴിലാളികളിൽ നിന്ന് രത്നം വാങ്ങാൻ രാജ്യത്തെമ്പാടും പ്രത്യേക കേന്ദ്രങ്ങളും സർക്കാർ തുടങ്ങിയിരുന്നു. അപൂർവരത്നങ്ങളായതിനാൽ ഇവിടെനിന്ന് ഖനനം ചെയ്‌തെടുക്കുന്ന രത്നക്കല്ലുകൾ അനധികൃതമായി രാജ്യത്തുനിന്ന് കടത്തപ്പെടുന്നുണ്ട്. ഇത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്.