ലണ്ടൻ: കൊവിഡ് പരിശോധനയിൽ രണ് രണ്ടാം തവണയും നെഗറ്രീവായ പേസർ ജോഫ്ര ആർച്ചർ ഇംഗ്ലണ്ട് ടീമിനൊപ്പം ചേരും. ഇംഗ്ലണ്ട് ആൻഡ് വേൽസ് ക്രിക്കറ്റ് ബോർഡാണ് ഇക്കാര്യം അറിയിച്ചത്. ആർച്ചറുടെ ബന്ധുവിന് അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നാണ് ആർച്ചറെ രണ്ട് തവണ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. ജൂലായ് 8നാണ് വെസ്റ്രിൻഡിസും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്ര് മത്സരം റോസ് ബൗളിൽ തുടങ്ങുന്നത്.