kaumudy-news-headlines

ന്യൂയോർക്ക്: ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് ചൈനയുടെ ഭീഷണി നേരിടാൻ സൈനിക വിന്യാസം നടത്തുമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ.

ഇതിനായാണ് ജർമ്മനി ഉൾപ്പടെയുള്ള യൂറോപ്പ്യൻ രാജ്യങ്ങളിലെ സൈനിക സാന്നിദ്ധ്യം കുറയ്ക്കുന്നതെന്നും പോംപിയോ വ്യക്തമാക്കി. വ്യാഴാഴ്ച നടന്ന ബ്രസൽസ് ഫോറം വെർച്വൽ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു പോംപിയോ.

' ചൈനയുടെ പിപ്പീൾസ് ലിബറേഷൻ ആർമിയെ ഫലപ്രദമായി നേരിടാൻ കഴിയുന്ന രീതിയിൽ അമേരിക്കൻ സൈന്യം നിലയുറപ്പിക്കും. നമ്മുടെ കാലത്തെ വെല്ലുവിളിയാണ് ഇത്. അത് നേരിടാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും'.-പോംപിയോ പറഞ്ഞു.

ചൈന നടത്തുന്ന 'അതിക്രമങ്ങൾ എണ്ണിപ്പറഞ്ഞ അദ്ദേഹം,​ സൗത്ത് ചൈന സീയിലെ ചൈനീസ് കൈയേറ്റങ്ങൾ, ഇന്ത്യൻ അതിർത്തിയിലെ രക്തരൂക്ഷിതമായ പോരാട്ടങ്ങൾ, ചൈനയുടെ സാമ്പത്തിക നയം എന്നിവയും എടുത്തുപറഞ്ഞു. ചൈന ഉയർത്തുന്ന ഭീഷണി നേരിടുന്നതിന് അമേരിക്കയും യുറോപ്യൻ യൂണിയനും ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.