swiss-money

 2016ൽ ഇടിവ് 6%

ന്യൂഡൽഹി: സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം തുടർച്ചയായ രണ്ടാംവർഷവും ഇടിഞ്ഞു. 2019ൽ ആറ് ശതമാനം ഇടിവുമായി മൊത്തം ഇന്ത്യൻ നിക്ഷേപം 899.46 മില്യൺ സ്വിസ് ഫ്രാങ്കായി (ഏകദേശം 6,​625 കോടി രൂപ)​ കുറഞ്ഞുവെന്ന് സ്വിസ് നാഷണൽ ബാങ്ക് (എസ്.എൻ.ബി)​ വ്യക്തമാക്കി.

4 അക്കൗണ്ടുകൾ

നാലുതരം അക്കൗണ്ടുകളിലാണ് സ്വിസ് ബാങ്കിൽ ഇന്ത്യക്കാർ പണം സൂക്ഷിക്കുന്നത്. 4,​000 കോടി രൂപയുള്ള കസ്‌റ്രമർ ഡെപ്പോസിറ്റ് അക്കൗണ്ടാണ് ഒന്ന്. മറ്രു ബാങ്കുകൾ മുഖേനയുള്ള 650 കോടി രൂപയുടെ നിക്ഷേപമാണ് രണ്ടാമത്തേത്. ട്രസ്‌റ്രുകൾ മുഖേന 50 കോടി രൂപ. കടപ്പത്രങ്ങളിലൂടെ 1,​900 കോടി രൂപ. ഈ നാലു അക്കൗണ്ടുകളും 2019ൽ ഇടിവ് രേഖപ്പെടുത്തി.

ഉൾപ്പെടാത്ത പണം

ഇന്ത്യക്കാർ (പ്രവാസികൾ ഉൾപ്പെടെ)​ മറ്റൊരു രാജ്യത്ത് തുടക്കമിട്ട സംരംഭങ്ങളുടെ പേരിലുള്ള നിക്ഷേപം ഇപ്പോൾ പുറത്തുവിട്ട റിപ്പോർട്ടിലില്ല. ഇന്ത്യയിലെ വ്യക്തികൾ,​ ബാങ്കുകൾ,​ സ്ഥാപനങ്ങൾ എന്നിവയുടെ നിക്ഷേപക്കണക്കാണ് റിപ്പോർട്ടിലുള്ളത്.

കള്ളപ്പണമല്ല!

സ്വിറ്ര്‌സർലൻഡിലെ പ്രവാസി ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപത്തെ കള്ളപ്പണമായി കാണാനാവില്ലെന്ന് എസ്.എൻ.ബി വ്യക്തമാക്കിയിട്ടുണ്ട്.

1987

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ ഏറ്രവും കുറഞ്ഞ മൂന്നാമത്തെ നിക്ഷേപമാണ് 2019ലേത്. 1987 മുതലാണ് സ്വിസ് ബാങ്ക് കണക്കുകൾ പുറത്തുവിട്ടു തുടങ്ങിയത്. 2016ൽ 676 മില്യൺ ഫ്രാങ്കും 1995ൽ 723 മില്യൺ ഫ്രാങ്കുമായിരുന്നു നിക്ഷേപം.

77

സ്വിസ് ബാങ്കുകളിലെ മൊത്തം നിക്ഷേപത്തിൽ 77-ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ആകെ 0.06 ശതമാനമാണ് ഇന്ത്യക്കാരുടെ വിഹിതം. 2018ൽ റാങ്ക് 74 ആയിരുന്നു.

₹130 ലക്ഷം കോടി

കഴിഞ്ഞവർഷം സ്വിസ് ബാങ്കിലെ മൊത്തം വിദേശ നിക്ഷേപം 0.3 ശതമാനം ഉയർന്ന് 1.8 ലക്ഷം കോടി സ്വിസ് ഫ്രാങ്കായി. ഏകദേശം 130 ലക്ഷം കോടി രൂപ.

ടോപ് 5

സ്വിസ് ബാങ്കിൽ ഏറ്രവുമധികം നിക്ഷേപമുള്ള രാജ്യങ്ങൾ

1. ബ്രിട്ടൻ

2. അമേരിക്ക

3. വെസ്‌റ്ര് ഇൻഡീസ്

4. ഫ്രാൻസ്

5. ഹോങ്കോംഗ്

₹30.70 ലക്ഷം കോടി

ബ്രിട്ടന്റെ നിക്ഷേപം

അയൽപ്പക്കത്തെ പണം

(ഇന്ത്യയുടെ അയൽക്കാരും റാങ്കും)​

1. ബംഗ്ളാദേശ് : 85

2. പാകിസ്ഥാൻ : 99

3. നേപ്പാൾ : 118

4. ശ്രീലങ്ക : 148

5. മ്യാൻമർ : 186

6. ഭൂട്ടാൻ : 196

22

ചൈനയ്ക്ക് റാങ്ക് 22.

3600%

സ്വിസ് നിക്ഷേപത്തിൽ കഴിഞ്ഞവർഷം ഏറ്രവുമധികം വർദ്ധന കുറിച്ചത് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ളിക്കാണ്; 3600 ശതമാനം. ഏറ്രവും വലിയ ഇടിവ് രേഖപ്പെടുത്തിയത് മാലിദ്വീപ്; 97 ശതമാനം.