roy-krishna

ന്യൂഡൽഹി: എടികെയുടെ ഫിജിയൻ സൂപ്പർ സ്ട്രൈക്കർ റോയ് കൃഷ്ണ ക്ലബുമായുള്ള കരാർ പുതുക്കി. കഴിഞ്ഞ സീസണിൽ എടികെയുടെ വിജയ ശില്പിയായ റോയ് കൃഷ്ണയുമായുള്ള കരാർ പുതുക്കിയ കാര്യം ക്ലബ് ആധികൃതർ ഔദ്യോഗിക ട്വിറ്രർ അക്കൗണ്ടിലൂടെയാണ് വെളിപ്പെടുത്തിയത്. മോഹൻ ബഗാനുമായി ലയിച്ചതിനെത്തുടർന്ന് അടുത്ത സീസൺ മുതൽ എടികെ- മോഹൻ ബഗാൻ എന്നപേരിലാകും ക്ലബ് അറിയപ്പെടുക.