മിക്ക ആളുകളുടെയും വീടുകളിലെ ഒരു പ്രധാന പ്രശ്നമാണ് പാറ്റ. ഗുളികകളും സ്പ്രേയും പരീക്ഷിച്ച് പരാജയപ്പെട്ടവർ നിരവധിയാണ്. കാലം ചെല്ലും തോറും ഇത്തരം കീടനാശിനികളെ തുരത്താനുള്ള പ്രതിരോധ ശേഷി ഇതിനോടകം തന്നെ പാറ്റകൾ നേടിക്കഴിഞ്ഞു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പാറ്റകളെ തുരത്താനുള്ല വിഷവസ്തുക്കളുമായി നിരന്തര സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്നാണ് പാറ്റകൾക്ക് പ്രതിരോധ ശേഷി വർദ്ധിച്ചത്. പാറ്റയുടെ ശല്യം അകറ്റാൻ ചില വിദ്യകൾ പരീക്ഷിച്ചാലോ?
വീട്ടിനുള്ളിൽ വെള്ളം കെട്ടി നിൽക്കാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. ഈർപ്പമുള്ല സ്ഥലങ്ങളിലാണ് പാറ്റകൾ കൂടുതലായി കണ്ടു വരുന്നത്.
പാറ്റയെ തുരത്താൻ ഫലപ്രദമായൊരു രീതിയാണ് വയണയില. പാറ്റകൾ കൂടുതലായുള്ള സ്ഥലങ്ങളിൽ വയണയില മുറിച്ച് പാത്രത്തിൽ വയ്ക്കുക.
വീടിന് ചുറ്റും ബോറിക്ക് ആസിഡ് തളിക്കുക. ഇതും പാറ്റകളെ ഇല്ലായ്മ ചെയ്യാൻ സഹായിക്കും.
വീട്ടിലെ മാലിന്യങ്ങൾ കൂടിക്കിടക്കുന്നതൊഴിവാക്കുക. ഭക്ഷണമാലിന്യങ്ങൾ അപ്പപ്പോൾ തന്നെ കളയാനും മറക്കരുത്.
പാറ്റാ ശല്ല്യം ഒഴിവാക്കാൻ ബേക്കിങ് സോഡയും പഞ്ചസാരയും ചേർത്ത് അടുക്കളയിൽ വെയ്ക്കുക.
ഫിനോയിൽ ഉപയോഗിച്ച് തറ തുടയ്ക്കുന്നതും പാറ്റാ ശല്ല്യം ഇല്ലായ്മ ചെയ്യും.
ഇടയ്ക്കിടെ മുറിയിലെ എസി ഓൺ ആക്കി മുറിയെ തണുപ്പിക്കാം. തണുപ്പുള്ല അന്തരീക്ഷത്തിൽ പാറ്റകൾക്ക് നിലനിൽപ്പില്ല.
വഴനയിലയും ഉണക്കിപ്പൊടിച്ച നാരങ്ങയും സ്റ്റാർച്ച് ചേർത്ത് ഉരുളകളാക്കി പാറ്റാ ശല്ല്യം കൂടുകലുള്ള സ്ഥലങ്ങളിൽ നിക്ഷേപിക്കുക.