ന്യൂഡൽഹി: ജൂലായ് ഒന്നു മുതൽ പി.വി. സിന്ധു ഉൾപ്പെടെയുള്ള പ്രധാന താരങ്ങളെ ഉൾപ്പെടുത്തി ക്യാമ്പ് തുടങ്ങാൻ ബാഡ്മിന്റൺ അസോസിയേഷൻ ഒഫ് ഇന്ത്യ നീക്കം തുടങ്ങി. സർക്കാർ അനുമതി നൽകുകയാണെങ്കിൽ ഹൈദരാബാദിൽ ക്യാമ്പ് സംഘടിപ്പിക്കാനാണ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ആഭ്യന്ത ടൂർണമെന്റുകളെല്ലാം സെപ്തംബർ വരെ നിറുത്തിവച്ചിരിക്കുകയാണ്.