തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 150 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 91 പേർ വിദേശ രാജ്യങ്ങളിൽ നിന്നും വന്നവരും 48 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്. പത്തുപേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
രോഗം ബാധിച്ചവരിൽ പാലക്കാട് നിന്നും 23 പേർ, ആലപ്പുഴ 21, കോട്ടയം 18 , മലപ്പുറം, കൊല്ലം ജില്ലകളിൽ 16 പേർ, കണ്ണൂർ 13 , എറണാകുളത്ത് 9, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 7 പേരും, വയനാട് ജില്ലയിൽ നിന്നുളള 5, പത്തനംതിട്ട 4, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ 2 പേർ ഇങ്ങനെയാണ് കണക്ക് . 65 പേർക്ക് അസുഖം ഭേദമായി.
നിലവിൽ ചികിത്സയിലുളളത് 1846 പേരാണ്. സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2006ആയി. പുതിയ രണ്ട് പ്രദേശങ്ങൾ ഹോട്‌സ്പോട്ടിൽ ഉൾപ്പെടുത്തി. ഒരു പ്രദേശത്തെ ഒഴിവാക്കി. എറണാകുളം ജില്ലയിലെ ആമ്പല്ലൂർ, ആലപ്പുഴ ജില്ലയിലെ പുന്നപ്ര സൗത്ത് എന്നിവയാണ് പുതിയ ഹോട്‌സ്പോട്ടുകൾ.പാലക്കാട് ജില്ലയിലെ വല്ലാപ്പുഴയെ കണ്ടൈയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി ഇതോടെ സംസ്ഥാനത്ത് 114 ഹോട്ട് സ്‌പോട്ടുകളുണ്ട്.