goran-ivanisevic

പ്രാഗ്: മുൻ വിംബിൾഡൺ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ചിന്റെ പരിശീലകനുമായ ഗോരാൻ ഇവാനിസെവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചു. ഇവാനിസെവിച്ച് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജോക്കോവിച്ചിന്റെ നേതൃത്വത്തിൽ സെർബിയയിലും ക്രൊയേഷ്യയിലുമായി നടന്ന അഡ്രിയ പ്രദർശന ടെന്നിസ് ടൂർണമെന്റിൽ സജീവ സാന്നിധ്യമായിരുന്നു ഇവാനിസെവിച്ച്. ടൂർണമെന്റിൽ പങ്കെടുത്ത മൂന്ന് താരങ്ങൾക്കും ജോക്കോവിച്ചിനും ഭാര്യയ്ക്കും നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പത്ത് ദിവസം മുൻപ് രണ്ട് തവണ കൊവിഡ് ടെസ്റ്റ് നടത്തിയപ്പോഴും നെഗറ്രീവ് ആയിരുന്നുവെന്നും എന്നാൽ ഇപ്പോൾ നടത്തിയ പരിശോധനയിൽ പോസ്റ്റീവാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും മുൻ ക്രൊയേഷ്യൻ സൂപ്പർ സ്റ്രാർ വ്യക്തമാക്കി. അതേസമയം തനിക്ക് യാതൊരു രോഗലക്ഷണങ്ങളും ഇല്ലായിരുന്നുവെന്നും ഇവാനിസെവിച്ച് പറഞ്ഞു.