തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷൻ (ടൂർഫെഡ്) ഇവന്റ് മാനേജ്‌മെന്റ് സർവീസിന്റെ ഭാഗമായി നടപ്പാക്കുന്ന സാനിട്ടൈസർ യൂണിറ്ര് പദ്ധതിയുടെ പ്രകാശനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. 'യൂസ് മീ ബിഫോർ ബെൽ" എന്ന സന്ദേശവുമായി ഓരോ വീട്ടിലും സ്ഥാപനങ്ങളിലും കാളിംഗ് ബെല്ലിന് അല്ലെങ്കിൽ പ്രധാന കവാടത്തിന് സമീപമാണ് സാനിട്ടൈസർ ബോട്ടിൽ അടങ്ങിയ സ്‌റ്രാൻഡ് സ്ഥാപിച്ച് നൽകുന്നത്. ചടങ്ങിൽ ടൂർഫെഡ് ചെയർമാൻ സി. അജയകുമാർ, മാനേജിംഗ് ഡയറക്‌ടർ ഷാജി മാധവൻ, കോ-ഓർഡിനേറ്രർമാരായ ശ്യാം, അരുൺ, ശശി, സാവന്ത് എന്നിവർ സംബന്ധിച്ചു. ഫോൺ: 94954 05075, വെബ്‌സൈറ്ര് : www.tourfed.org