കാറ്റഗറി നമ്പർ 109/2019, 161/2019 വിജ്ഞാപനങ്ങൾ പ്രകാരം ആരോഗ്യ വകുപ്പിൽ അസി.സർജൻ / കാഷ്വൽറ്റി മെഡിക്കൽ ഓഫീസർ (മൂന്നാം എൻ.സി.എ. – പട്ടിക ജാതി വിഭാഗങ്ങളിൽ നിന്നുള്ള പരിവർത്തിത ക്രിസ്ത്യൻ, രണ്ടാം എൻ.സി.എ. പട്ടിക വർഗം) തസ്തികയുടെ ഇന്റർവ്യൂ ജൂലായ് 1, 2, 3 തീയതികളിൽ പി.എസ്.സി യുടെ ആസ്ഥാന ആഫീസിൽ നടത്തുന്നു.
കൊവിഡ്19രോഗ വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ ഗൾഫ്/അന്യസംസ്ഥാനത്ത് നിന്നും വന്നിട്ടുള്ളവർക്കും ക്വാറന്റൈൻ കാലാവധിയുൾപ്പെടെ മറ്റ്‌രോഗബാധയുള്ളവർക്കും ഹോട്ട് സ്‌പോട്ട്, കണ്ടൈൻമെന്റ്‌സോൺ എന്നിവിടങ്ങളിലെ ഉദ്യോഗാർത്ഥികൾക്കും ഇന്റർവ്യൂ തീയതി അവരവരുടെ അപേക്ഷ പ്രകാരം മാറ്റി നൽകും. ഇന്റർവ്യൂവിന് ഹാജരാകുന്നവർ പി.എസ്.സി. യുടെ വെബ്‌സൈറ്റിൽ നിന്ന് കൊവിഡ്19ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്യണം. ഇന്റർവ്യൂ മെമ്മോ അവരവരുടെ പ്രൊഫൈലിൽ. 29നകം ഇന്റർവ്യൂ മെമ്മോ ലഭിക്കാത്തവർ 04712546325 ൽ ബന്ധപ്പെടണം.