sg

സുരേഷ് ഗോപി മാസ് നായക വേഷത്തിലെത്തുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ സൂപ്പർതാരം മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. 'എസ്.ജി 250(സുരേഷ് ഗോപി 250)' എന്ന പേരിലാണ് ടീസർ ടൈറ്റിൽ.

പോക്കിരിരാജ, പുലിമുരുകൻ, രാമലീല, എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സൂപ്പർഹിറ്റ് നിർമാതാവ് ടോമിച്ചൻ മുളകുപാടം അണിയിച്ചൊരുക്കുന്ന അടുത്ത ചിത്രത്തിലാണ് സുരേഷ്‌ഗോപി നായകനായി എത്തുന്നത്.

മോഷൻ പോസ്റ്റർ സൂചിപ്പിക്കുന്നതനുസരിച്ച്‌ താടി നീട്ടി 'കടുവാക്കുന്നേൽ കുറുവച്ചന്റെ' മാസ് ഗെറ്റപ്പിലാണ് സുരേഷ് ഗോപി എത്തുന്നത്. മോഹൻലാലിനെ കൂടാതെ മലയാളത്തിലെ മറ്റ് സൂപ്പർ താരങ്ങളും ടീസർ പങ്കുവച്ചിട്ടുണ്ട്.

താരത്തിന്റെ വമ്പൻ മടങ്ങിവരവിന് പിന്തുണയർപ്പിച്ചുകൊണ്ട് ടീസറിന് താഴെ 'ആക്ഷൻ കിംഗ് ഈസ് ബാക്ക്' എന്നാണു ആരാധകർ കമന്റിടുന്നത്. ടീസർ ചുവടെ.