തൂത്തുക്കുടി: തൂത്തുക്കുടിയിൽ അച്ഛനും മകനും പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ഉടലെടുത്ത പ്രതിഷേധം സാമൂഹമാദ്ധ്യമങ്ങളിലേക്കും പടരുന്നു. #justiceforjayarajandfenix എന്ന ഹാഷ്‌ടാഗിലാണ് സോഷ്യൽമീഡിയ പ്രതിഷേധം. ചലച്ചിത്ര നടിമാരായ ഖുഷ്​ബു, ഹൻസിക മോട്​വാനി, നടൻമാരായ ജയം രവി, ശന്തനു, ഗൗതം കാർത്തിക്ക്​, സംവിധായകൻ കാർത്തിക്​ സുബ്ബരാജ്​, സംഗീത സംവിധായകൻ ഡി. ഇമ്മൻ എന്നിവരടക്കം സിനിമ - സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖർ മരിച്ചവർക്ക് അനുശോചനം അറിയിക്കുകയും കാമ്പെയിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.