ബംഗളൂരു: ബംഗളൂരു നഗരത്തിന്റെ സ്ഥാപകനായി കരുതപ്പെടുന്ന കെംപു ഗൗഡയുടെ പ്രതിമ നിർമ്മിക്കാനൊരുങ്ങി കർണാടക. 66 കോടി രൂപ ചിലവ് വരുമെന്ന് പ്രതീക്ഷിക്കുന്ന പ്രതിമ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സ്ഥാപിക്കുന്നത്. 108 അടിയുള്ള പ്രതിമയ്ക്ക് 10 നില കെട്ടിടത്തിന്റെ ഉയരമുണ്ടാകും. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാകും. വിമാനത്താവളത്തിൽ 23 ഏക്കർ വരുന്ന പാർക്ക് നിർമ്മിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.