ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്വിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിനു രോഗലക്ഷണങ്ങള്‍ കുറവായിരുന്നെന്നാണു റിപ്പോര്‍ട്ട്. ജൂലായ് ഒമ്പതുവരെ ഹോം ഐസൊലേഷനില്‍ തുടരാന്‍ സിംഗ്വിയോടു നിര്‍ദേശിച്ചിട്ടുണ്ട്.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എം.പി കൂടിയായ സിംഗ്വിയുടെ ഓഫീസിലെ എല്ലാ ജീവനക്കാരെയും പരിശോധനയ്ക്കു വിധേയരാക്കി. എല്ലാവരും നെഗറ്റീവാണെന്നാണു റിപ്പോര്‍ട്ട്.
നേരത്തെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായ്ക്കും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്നും കൊവിഡ് സ്ഥിരീകരിത്തിരുന്നു.