malls-dubai

ദുബായ്:കൊറോണ വൈറസ് വ്യാപനം വർദ്ധിക്കുമ്പോൾ നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യു.എ.ഇ. പുതിയ പ്രഖ്യാപനങ്ങള്‍ അനുസരിച്ച് മാളുകളിലും റെസ്റ്റോറന്റുകളിലും കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ സാധിക്കും.പുതിയ നിയമപ്രകാരം മുഴുവൻ ശേഷിയുടെ 60 ശതമാനം ആളുകള്‍ക്കും എത്തുവാന്‍ കഴിയും.കുട്ടികള്‍ക്കും വൃദ്ധര്‍ക്കും പ്രവേശനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം അനുവദിച്ചത്. ഭക്ഷണശാലകളില്‍ ഒരു മേശയ്ക്ക് ചുറ്റും നാല് പേര്‍ക്ക് ഇരിക്കാന്‍ സാധിക്കും. ഒരോ മേശകള്‍ തമ്മിൽ രണ്ട് മീറ്റര്‍ ദൂരമെങ്കിലും ഉണ്ടാവണമെന്നാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നത്.

ഇതിന് പുറമെ, ഹാന്‍ഡ് സാനിറ്റൈസറിന്റെ ലഭ്യത ഉറപ്പാക്കണം. ഇതിന് പുറമെ, വെയ്റ്റിങ്ങ് ഏരിയ പൂര്‍ണമായും അടച്ചിടുകയും ചെയ്തു.അതിനൊപ്പം ഭക്ഷണം കഴിക്കുന്നതിന് ഡിസ്‌പോസിബിള്‍ കട്ട്‌ലറികള്‍ മാത്രം ഉപയോഗിക്കാവു എന്നും ആരോഗ്യവിഭാഗം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.പുറത്തിറങ്ങുന്ന എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് നിർദേശം.എന്നാല്‍, ഭക്ഷണശാലകളില്‍ ഇരുന്ന് കഴിക്കുന്നവര്‍ക്ക് മാസ്‌ക് ആവശ്യമില്ലെന്നാണ് കണക്കാക്കുന്നത്.കഴിഞ്ഞ് ദിവസം മാത്രം പുതിയതായി 430 പേര്‍ക്ക് കൂടി കൊവിഡ് രോഗം ബാധിച്ചു.അതേസമയം, 760 പേര്‍ക്ക് രോഗം ഭേദമായി.