ചെന്നൈ: പ്രമുഖ വസ്ത്ര വ്യാപാരശാലയായ പോത്തീസിന്റെ ഉടമ പോത്തിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ 24നാണ് അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയോട് അദ്ദേഹം മികച്ച രീതിയിൽ പ്രതികരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, കൊവിഡ് ബാധിച്ച് പോത്തിരാജ് മരിച്ചുവെന്ന വ്യാജവാർത്ത സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ അദ്ദേഹത്തിന്റെ മരുമകൻ പ്രവീൺ മാരിമുത്തു രംഗത്തെത്തി. സാമൂഹ്യ, സന്നദ്ധ സേവനമേഖലകളിലെ സജീവപ്രവർത്തകനാണ് പോത്തിരാജ്.