തിരുവനന്തപുരം : ഇന്ത്യാ- ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ആരംഭിച്ച ബോയ്‌ക്കോട്ട് ചൈന കാമ്പെയിനിനെ പിന്തുണച്ച് ഗായകന്‍ നജീം അര്‍ഷാദ്. തന്‍റെ ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്താണ് നജീം അര്‍ഷാദ് ചൈനക്കെതിരായ പ്രതിഷേധം പ്രകടിപ്പിച്ചത്.'നമ്മുടെ സൈന്യത്തിനോട് ചെയ്യാന്‍ പറ്റുന്നത് എന്തായാലും ചെയ്യണം. വീട്ടിലിരിന്നു എനിക്കിപ്പോ ചെയ്യാന്‍ ഇതേ സാധിക്കുകയുള്ളു. ഡിലീറ്റിംഗ് ടിക് ടോക് ജെയ്ഹിന്ദ് എന്നും നജീം കുറിച്ചു.
'നിങ്ങള്‍ ചെയ്യൂ. നമ്മുടെ ഇന്ത്യന്‍ സൈനികര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ'; നജീം അര്‍ഷാദ് ഫേസ്ബുക്കില്‍ പ്രതികരിച്ചു.ജൂണ്‍ 15ന് കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതോടെയാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന കാമ്പെയിൻ രാജ്യത്ത് ശക്തമായിരുന്നു. പല ചൈനീസ് പ്രൊജക്ടുകളും റെയിൽവേ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ റദ്ദാക്കുകരയും ചെയ്തിരുന്നു.
DELETING TIKTOK .... jaihind
Posted by Najim Arshad on Friday, 26 June 2020