lamborghini-crash

യുകെ:പുത്തൻ വാഹനം വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരും ഉണ്ടാവില്ല.വാങ്ങിയ വാഹനം 20 മിനിറ്റിന് ശേഷം ഇടിച്ച് തകർന്നാലോ? ഓർക്കാൻ വയ്യ അല്ലേ.അത്തരമൊരു സംഭവമാണ് യു.കെയിലെ വെസ്റ്റ് യോര്‍ക്ക്‌ഷെയറില്‍ വ്യാഴാഴ്ച നടന്നത്.ഏകദേശം രണ്ട് ലക്ഷം പൗണ്ട് ചിലവ് വരുന്ന ആഡംബര സ്‌പോര്‍ട്‌സ് കാറാണ് ലംബോര്‍ഗിനി. ഏകദേശം 1.8 കോടി രൂപയാണ് വില.

ഷോറൂമില്‍ നിന്ന് എടുത്ത് 20 മിനിറ്റിനുശേഷം റോഡിന് നടുവില്‍ വെച്ച് സ്പോര്‍ട്സ് കാറിന്റെ യാന്ത്രികമായി പരാജയപ്പെട്ടു.കാർ പ്രവർത്തനരഹിതമായി റോഡിൽ കിടന്നപ്പോൾ പുറകെ വരുകയായിരുന്ന വാൻ കാറിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് അപകടത്തില്‍പ്പെട്ട സ്ഥലത്ത് നിന്നുള്ള ഫോട്ടോകള്‍ പങ്കിടുമ്പോള്‍ യോര്‍ക്ക്‌ഷെയർ പോലീസ് ട്വിറ്ററില്‍ കുറിച്ചു.പിന്നില്‍ നിന്ന് വാഹനം ഇടിച്ചതോടെ ലംബോര്‍ഗിനി ഹുറാക്കന്റെ പുറം തകര്‍ന്നതായി ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നു.'ഇത് ഒരു കാര്‍ മാത്രമാണ്! ലെയ്ന്‍ 3 ൽ വെച്ച് എൻജിൻ തകരാർ സംഭവിച്ച് നിന്ന് പോയ കാറിലേയ്ക്ക് മറ്റൊരു വാഹനം ഇടിച്ച് കയറുകയായിരുന്നു.ചിത്രങ്ങള്‍ പങ്കുവെക്കുന്നതിനൊപ്പം പോലീസ് എഴുതി. '#CouldHaveCried,' എന്നൊരു ഹാഷ്ടാഗും അവർ ഒപ്പം ചേർത്തു.കാറിൽ ഇടിച്ച വാനിന്റെ ഡ്രൈവര്‍ക്ക് അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റു.എന്നാൽ പരിക്കുകൾ ഗുരുതരമല്ല.ലംബോര്‍ഗിനിയും വാനും മറ്റൊരു സ്ഥലത്തേക്ക് മാറ്റി.