കൊച്ചി: മൈത്രി അഡ്വർടൈസിംഗ് ഏജൻസി സംഘടിപ്പിക്കുന്ന 'സോഷ്യൽ മീഡിയ ഡേ കേരള 2020" വെബിനാർ ജൂൺ 30ന് ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 4.30വരെ നടക്കും. സോഷ്യൽ മീഡിയ ആൻഡ് കൾച്ചർ ക്രിയേഷൻ എന്ന വിഷയത്തിലൂന്നിയായിരിക്കും ഇക്കുറി ചർച്ചകൾ. പുതിയ സോഷ്യൽ മീഡിയ സംസ്കാരം ഫലപ്രദമായി ബ്രാൻഡുകൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതും ചർച്ചയാകും.
ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. കണ്ടന്റ് ക്രിയേറ്റർ, ഏജൻസി, ബ്രാൻഡ് മേഖലകളിലെ പ്രശസ്തരുടെ സാന്നിദ്ധ്യമാണ് ഇത്തവണത്തെ മുഖ്യാകർഷണം. പ്രമുഖ അഡ്വർടൈസിംഗ് ഏജൻസി ഒഗിൾവി യു.കെയുടെ വൈസ് ചെയർമാൻ റോറി സതർലാൻഡ്, പ്യൂമ ഗ്രൂപ്പ് അസോസിയേറ്ര് ഡയറക്ടർ ആൻഡ് മാർക്കറ്രിംഗ് ഹെഡ് ഡെബോസ്മിത മജുംദെർ, പ്രമുഖ ഡിജിറ്റൽ എജൻസിയായ വെബ്ചട്ണിയുടെ ക്രിയേറ്റീവ് ഡയറക്ടർ പി.ജി. ആദിത്യ, ഹോം ഗ്രോൺ സി.ഇ.ഒ ആൻഡ് കോ-ഫൗണ്ടർ വർഷ പത്ര, 'കരിക്ക്' യൂട്യൂബ് ചാനൽ ഫൗണ്ടറും ക്രിയേറ്രീവ് ഹെഡ്ഡുമായ നിഖിൽ പ്രസാദ്, ബ്ളോഗർ സുജിത് ഭക്തൻ, മൈത്രി അഡ്വർടൈസിംഗ് എജൻസി ഐഡിയേഷൻ ഡയറക്ടർ വേണുഗോപാൽ ആർ. നായർ, അസോസിയേറ്ര് ക്രിയേറ്റീവ് ഡയറക്ടർ ഫ്രാൻസിസ് തോമസ് എന്നിവർ വെബിനാറിൽ സംസാരിക്കും. വിവിധ കൾച്ചർ ക്രിയേഷൻ അവാർഡുകളും വെബിനാറിൽ സമ്മാനിക്കും.