കേരള സർവകലാശാല
തീയതി മാറ്റം
29, 30, ജൂലായ് 1, 2 , 3, 4 തീയതികളിൽ തിരു.യൂണിവേഴ്സിറ്റി കോളേജിൽ നടത്താനിരുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എസ്.സി (2017 അഡ്മിഷൻ റഗുലർ, 2016, 2015 & 2014 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സിചാൻസ്) സുവോളജിയുടെ പ്രാക്ടിക്കലും പ്രോജ്ക്ട് വൈവ പരീക്ഷയുടെ 29, 30, ജൂലായ് 1, 2 തീയതികളിൽ അതേ കോളേജിൽ നടത്തും.
തീയതി നീട്ടി
സർവകലാശാലയുടെ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം (സി.എസ്.എസ്) നടത്തുന്ന പി.ജി എൻട്രൻസ് പരീക്ഷയുടെ അപേക്ഷാ തീയതി 30 വരെ നീട്ടി. വിശദവിവരങ്ങൾക്ക് www.admissions.keralauniversity.ac.in.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ് (2017 അഡ്മിഷൻ റഗുലർ) ബി.എസ് സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് (2014 - 2016 അഡ്മിഷൻ സപ്ലിമെന്ററി), ബി.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ (2017 അഡ്മിഷൻ റഗുലർ, 2014 - 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സർവകലാശാല
വൈവ
തൃശൂർ ജില്ലയിലെ കോളേജുകളിലെ നാലാം സെമസ്റ്റർ എം.കോം (സി.യു.സി.എസ്.എസ്) ഡിസർട്ടേഷൻ മൂല്യനിർണയം, വൈവ എന്നിവ ജൂലായ് ഒന്ന് മുതൽ വിവിധ കോളേജുകളിൽ നടക്കും.
നാലാം സെമസ്റ്റർ എം.ടി.എച്ച്.എം പ്രാക്ടിക്കൽ/പ്രോജക്ട് മൂല്യനിർണയം/ഇന്റേൺഷിപ്പ്/വൈവ പരീക്ഷ എന്നിവ 26-ന് പെരിന്തൽമണ്ണ എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കും.
പ്രാക്ടിക്കൽ
നാലാം വർഷ ബി.എസ് സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി പ്രാക്ടിക്കൽ 30-ന് ആരംഭിക്കും.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്) ബി.കോം (ഓണേഴ്സ്), ബി.കോം (പ്രൊഫഷണൽ) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (2019 നവംബർ) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂലായ് ആറ് വരെ അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാല
ഹാൾ ടിക്കറ്റ്
29 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ സ്പെഷ്യൽ (സി. ബി. സി. എസ്. എസ്.) നവംബർ 2019 പരീക്ഷയുടെ ഹാൾടിക്കറ്റ് പരീക്ഷാകേന്ദ്രമായ താവക്കര കാമ്പസിൽ നിന്ന് കൈപ്പറ്റണം.
ഇഗ്നോ യൂണിവേഴ്സിറ്റി
കോഴ്സുകൾക്ക് അപേക്ഷിക്കാം
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ജൂലായിൽ ആരംഭിക്കുന്ന ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രവേശനത്തിന് ഓൺലൈനായി ജൂലായ് 31നകം അപേക്ഷിക്കണം. https://ignouadmission.samarth.edu.in/ ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങൾക്ക്- ഇഗ്നോ മേഖലാ കേന്ദ്രം, രാജധാനി ബിൽഡിംഗ്, കിള്ളിപ്പാലം, കരമന പി. ഒ. തിരുവനന്തപുരം – 695 002 വിലാസത്തിൽ ബന്ധപ്പെടുക.ഫോൺ:04712344113/2344120/9447044132. ഇമെയിൽ- rctrivandrum@ignou.ac.in