കാഞ്ഞങ്ങാട്: ദേഹത്ത് ചക്ക വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിയപ്പോൾ കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവർ രോഗമുക്തനായതിന് പിന്നാലെ മരണമടഞ്ഞു.
ഏഴാംമൈൽ അയ്യങ്കാവ് കരിയത്ത് കോട്ടൂർ റോബിൻ തോമസ് ( 44) ആണ് മരിച്ചത്. മേയ് 19ന് രാവിലെ വീട്ടു പറമ്പിലെ പ്ലാവിൽ കയറി ചക്ക പറിക്കുന്നതിനിടയിൽ ചക്ക ദേഹത്ത് പതിച്ചാണ് റോബി താഴെ വീണത്.
ഗുരുതരമായി പരിക്കേറ്റ റോബിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അവിടെ ശസ്ത്രക്രിയക്ക് മുന്നോടിയായുള്ള പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കൊവിഡ് ഉറവിടം കണ്ടെത്താനായിരുന്നില്ല.
കൊവിഡ് ബാധിതനായതിനാൽ ശസ്ത്രക്രിയ മുടങ്ങി. പിന്നീട് ഇയാൾ കൊവിഡ് മുക്തനായി. ഇന്നലെ വൈകിട്ടാണ് മരണം. പരേതനായ തോമസിന്റെയും റോസമ്മയുടെയും മകനാണ്. അടുക്കളകണ്ടത്തെ ബിന്ദുവാണ് ഭാര്യ. മക്കൾ: റിയ, റോൺ (ഇരുവരും ഇരിയ മഹാത്മാ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികളാണ്). സഹോദരങ്ങൾ: ജോൺ, റോയി, റീന.