കൊച്ചി: കേന്ദ്രസർക്കാരിന് കനത്ത ആശങ്ക സമ്മാനിച്ച് മേയിലും ജി.എസ്.ടി സമാഹരണം കുത്തനെ കുറഞ്ഞു. മേയിൽ 43,913 കോടി രൂപയുടെ സമാഹരണമാണ് നടന്നതെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ഔദ്യോഗിക കണക്ക് സർക്കാർ പുറത്തുവിട്ടിട്ടില്ല. ഏപ്രിലിൽ ലഭിച്ചത് 49,500 കോടി രൂപയായിരുന്നു. കഴിഞ്ഞവർഷം ഏപ്രിലിൽ ഒരുലക്ഷം കോടി രൂപയും മേയിൽ 99,939 കോടി രൂപയും ജി.എസ്.ടിയായി കേന്ദ്രം നേടിയിരുന്നു.