gst

കൊച്ചി: കേന്ദ്രസർക്കാരിന് കനത്ത ആശങ്ക സമ്മാനിച്ച് മേയിലും ജി.എസ്.ടി സമാഹരണം കുത്തനെ കുറഞ്ഞു. മേയിൽ 43,​913 കോടി രൂപയുടെ സമാഹരണമാണ് നടന്നതെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ഔദ്യോഗിക കണക്ക് സർക്കാർ പുറത്തുവിട്ടിട്ടില്ല. ഏപ്രിലിൽ ലഭിച്ചത് 49,​500 കോടി രൂപയായിരുന്നു. കഴിഞ്ഞവർഷം ഏപ്രിലിൽ ഒരുലക്ഷം കോടി രൂപയും മേയിൽ 99,​939 കോടി രൂപയും ജി.എസ്.ടിയായി കേന്ദ്രം നേടിയിരുന്നു.